Kerala
പെരുമ്പാവൂരില്‍ വാഹനാപകടം; ചുമട്ടുതൊഴിലാളി മരിച്ചു
കിഴക്കമ്പലം സ്വദേശി നിഖീഷ് (42) ആണ് മരിച്ചത്.

കൊച്ചി|പെരുമ്പാവൂരില്‍ വാഹനാപകടത്തില്‍ ചുമട്ടു തൊഴിലാളി മരിച്ചു. കിഴക്കമ്പലം സ്വദേശി നിഖീഷ് (42) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്.
പെരുമ്പാവൂര്‍ ടൗണിലെ പച്ചക്കറി മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയാണ് നിഖീഷ്. നിഖീഷിന്റെ ബൈക്ക് ലോറിയുടെ പിറകില്‍ ഇടിക്കുകയായിരുന്നു. മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
---- facebook comment plugin here -----