Connect with us

IHU variant

ഫ്രാന്‍സില്‍ കൊവിഡിന്റെ പുതിയ വകഭേദം 'ഇഹു' കണ്ടെത്തി

ഒമിക്രോണ്‍ വകഭേദം ഇന്ത്യയിലടക്കം പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ വകഭേദമെത്തുന്നത്.

Published

|

Last Updated

പാരീസ് | കൊവിഡിന് കാരണമാകുന്ന സാര്‍സ്-കൊവ്-2 വൈറസിന്റെ പുതിയ വകഭേദം ഫ്രാന്‍സില്‍ കണ്ടെത്തി. ബി.1.640.2 അഥവ ഇഹു എന്ന പേരിലുള്ള വകഭേദമാണ് തെക്കന്‍ ഫ്രാന്‍സില്‍ കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഒമിക്രോണ്‍ വകഭേദം ഇന്ത്യയിലടക്കം പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ വകഭേദമെത്തുന്നത്.

ഇഹു മെഡിറ്ററേനീ ഇന്‍ഫെക്ഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് പുതിയ വകഭേദം കണ്ടെത്തിയത്. 12 കേസുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യമായ കാമറൂണിലേക്ക് യാത്ര നടത്തിയവരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്.

പുതിയ വകഭേദത്തിന്റെ വ്യാപന തീവ്രതയും വാക്‌സിനെ മറികടക്കുമോയെന്നതും ഇപ്പോള്‍ പറയാനായിട്ടില്ലെന്നും ഗവേഷണം അനിവാര്യമാണെന്നും വിദഗ്ധര്‍ പറഞ്ഞു.

Latest