Kerala
ബസ് യാത്രക്കിടെ മകളോട് മോശമായി പെരുമാറിയ ആളുടെ മുഖത്തടിച്ച് മാതാവ്
അടിയേറ്റ് ഇയാളുടെ മൂക്കിന്റെ പാലം പൊട്ടി.
പത്തനംതിട്ട | ബസ് യാത്രക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ മകളോട് മോശമായി പെരുമാറിയ ആളിന്റെ മുഖത്തടിച്ച് മാതാവ്. ഏനാത്താണ് സംഭവം. ബസില്‍ വച്ച് മകളോട് മോശമായി പെരുമാറിയ അടൂര്‍ മുണ്ടപ്പള്ളി സ്വദേശി രാധാകൃഷ്ണപിള്ളയുടെ മുഖത്താണ് അമ്മ അടിച്ചത്.
അടിയേറ്റ് ഇയാളുടെ മൂക്കിന്റെ പാലം പൊട്ടി. രാധാകൃഷ്ണപിള്ളക്ക് എതിരെ പോക്‌സോ ചുമത്തി പ്രകാരം കേസെടുത്തു.







