Connect with us

Kerala

എറണാകുളത്ത് ഒഴിഞ്ഞ പറമ്പില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍

മൃതദേഹത്തിന്റെ പാതിഭാഗങ്ങള്‍ മണ്ണിലെ കുഴിക്കുള്ളില്‍ പുതഞ്ഞ നിലയിലായിരുന്നു

Published

|

Last Updated

കൊച്ചി  | എറണാകുളം ഞാറക്കല്‍ പെരുമാള്‍പടിയിലെ ആളൊഴിഞ്ഞ പറമ്പില്‍ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. പ്രദേശവാസിയായ ഷാജിയെന്ന് വിളിക്കുന്ന ജോസഫ് വി ആറാണ്(51) മരിച്ചത്.

മൃതദേഹത്തിന്റെ പാതിഭാഗങ്ങള്‍ മണ്ണിലെ കുഴിക്കുള്ളില്‍ പുതഞ്ഞ നിലയിലായിരുന്നു പറമ്പിലുണ്ടായിരുന്ന കുഴിയില്‍ വീണുണ്ടായ അപകടത്തിലാണ് മരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രാവിലെ ഏഴുമണിയോടെ തുണി ഉണക്കാനെത്തിയ അയല്‍ക്കാരിയാണ് മൃതദേഹം കണ്ടത്. ഡോഗ് സ്‌ക്വാഡും, ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.