Connect with us

Kerala

വീട്ടിലെ ചപ്പു ചവറുകള്‍ കത്തിക്കുന്നതിനിടെ പറമ്പിലെ പുല്ലിന് തീപ്പിടിച്ചു; മധ്യവയസ്‌കന്‍ പൊള്ളലേറ്റ് മരിച്ചു

തീ നിയന്ത്രണാതീതമായതോടെ ഷാന്‍ അഗ്‌നിരക്ഷാ സേനയെ വിളിച്ചിരുന്നു.

Published

|

Last Updated

കൊല്ലം | മുഖത്തല കല്ലുവെട്ടാംകുഴിയില്‍ മധ്യവയസ്‌കന്‍ പൊള്ളലേറ്റ് മരിച്ചു. കൊല്ലം കാവനാട് കഞ്ഞിമേല്‍ശേരി സ്വദേശിയായ ദയാനിധി ഷാനാണ് മരിച്ചത്. പറമ്പിലെ ചപ്പുചവറുകള്‍ കൂട്ടിയിട്ട്  കത്തിക്കവെയാണ്    അപകടം.

തീ നിയന്ത്രണാതീതമായതോടെ ഷാന്‍ അഗ്‌നിരക്ഷാ സേനയെ വിളിച്ചിരുന്നു. എന്നാല്‍ അവരെത്തും മുന്‍പ് ഇയാളുടെ ദേഹത്തേക്കും തീ പടരുകയായിരുന്നു. കല്ലുവെട്ടാംകുഴിയില്‍ ഇയാളുടെ ഉടമസ്ഥതയിലുള്ള വാടക വീട് വ്യത്തിയാക്കുന്നതിനിടെയാണ് സംഭവം. ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിച്ചപ്പോള്‍ തീ പറമ്പിലേക്കും പടരുകയായിരുന്നു. തീ പടര്‍ന്നുപിടിച്ചതോടെ ഇയാള്‍ അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചു.എന്നാല്‍, പുകയും ചൂടുമേറ്റ് ഷാന്‍ കുഴഞ്ഞുവീഴുകയും പിന്നാലെ ശരീരത്തിലേക്ക് തീ പടര്‍ന്ന് മരിക്കുകയുമായിരുന്നു എന്നാണ് വിവരമെന്ന്പി സി . വിഷ്ണുനാഥ് എംഎല്‍എ പറഞ്ഞു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

 

Latest