Connect with us

Kerala

പാന്റ്‌സിന്റെ സിബ്ബിനോട് ചേര്‍ത്ത് സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചയാള്‍ നെടുമ്പാശ്ശേരിയില്‍ പിടിയില്‍

നേരത്തെ വിവരം ലഭിച്ചിരുന്നതിനാല്‍ കസ്റ്റംസ് ഇയാളെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു

Published

|

Last Updated

കൊച്ചി |  നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച പാലക്കാട് സ്വദേശി പിടിയില്‍. ധരിച്ചിരുന്ന പാന്റ്‌സിന്റെ സിബ്ബിനോട് ചേര്‍ത്ത് ഒരു ലെയര്‍ ആയി സ്വര്‍ണം തുന്നി പിടിപ്പിച്ച് കടത്താനായിരുന്നു ശ്രമം. പാലക്കാട് സ്വദേശി മുഹമ്മദാണ് കസ്റ്റംസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് 47 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്.

നേരത്തെ വിവരം ലഭിച്ചിരുന്നതിനാല്‍ കസ്റ്റംസ് ഇയാളെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ആദ്യം കണ്ടെത്താനായില്ലെങ്കിലും ധരിച്ചിരുന്ന പാന്റ്‌സിന്റെ സിബ്ബ് പരിശോധിച്ചതോടെയാണ് സ്വര്‍ണം പിടികൂടിയത്. ദുബായില്‍ നിന്നുള്ള വിമാനത്തിലാണ് മുഹമ്മദ് നെടുമ്പാശ്ശേരിയിലെത്തിയത്.

 

Latest