Connect with us

Ongoing News

മദ്യപിച്ച ശേഷം സുഹൃത്തിനൊപ്പം വീട്ടില്‍ കിടന്നുറങ്ങിയയാള്‍ മരിച്ച നിലയില്‍

അടൂര്‍ ഏഴംകുളം നെടുമണ്‍ ഓണവിള പുത്തന്‍ വീട്ടില്‍ അനീഷ് ദത്തനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

|

Last Updated

അടൂര്‍ | സുഹൃത്തിനൊപ്പം മദ്യപിച്ച ശേഷം കിടന്നുറങ്ങിയ സഹോദരന്മാരില്‍ ഒരാളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അടൂര്‍ ഏഴംകുളം നെടുമണ്‍ ഓണവിള പുത്തന്‍ വീട്ടില്‍ അനീഷ് ദത്തനെയാണ് ഇന്ന് പുലര്‍ച്ചെ രണ്ടിന് മരിച്ച നിലയില്‍ കണ്ടെത്തിയത്. അനീഷ് ദത്തനും ഇളയ സഹോദരന്‍ മനോജ് ദത്തനും മാതാവ് ശാന്തമ്മയും മാത്രമാണ് വീട്ടില്‍ താമസം.

തിങ്കളാഴ്ച രാത്രി അനീഷും സഹോദരനും ഇവരുടെ മറ്റൊരു സുഹൃത്തും ചേര്‍ന്ന് വീട്ടില്‍ മദ്യപിച്ചിരുന്നതായി ശാന്തമ്മ പറയുന്നു. പുലര്‍ച്ചെ രണ്ടോടെ ശാന്തമ്മ എഴുന്നേറ്റു വന്നപ്പോഴാണ് മകന്‍ മുറിയിലെ നിലത്ത് അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. ശാന്തമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

അനീഷ് ദത്തന്‍ ഹൃദ്രോഗിയാണെന്നും ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനായ ആളാണെന്നും ബന്ധുക്കള്‍ അറിയിച്ചു. അടൂര്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. മരിച്ച അനീഷ് ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു. കുടുംബ പ്രശ്നങ്ങളെത്തുടര്‍ന്ന് ഭാര്യയും മകളും ഏറെനാളായി വേര്‍പിരിഞ്ഞാണ് താമസം.

 

---- facebook comment plugin here -----

Latest