Kerala
മദ്യപിച്ച് ബഹളം വെച്ചതിന് പോലീസ് പിടികൂടിയ ആള്‍ സ്റ്റേഷനില്‍ നിന്നും 20,000 രൂപയുടെ ഇ പോസ് മെഷീനുമായ കടന്നു
സ്റ്റേഷനില്‍വെച്ച് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഇ പോസ് മെഷീനുമായി കടന്നുകളയുകയായിരുന്നു.

പത്തനംതിട്ട | മദ്യപിച്ച് ബഹളം വെച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ പോലീസ് സ്റ്റേഷനില്‍ നിന്നും 20,000 രൂപ വിലവരുന്ന ഇ പോസ് മെഷീനുമായി കടന്നു. സംഭവത്തില്‍ അടൂര്‍ സ്വദേശി എബി ജോണിനെ പൊലീസ് പിടികൂടി. എന്നാല്‍ മെഷീന്‍ ഇതുവരെ കണ്ടെത്താനായില്ല.ജനുവരി 27നായിരുന്നു സംഭവം.
മദ്യപിച്ച് ബഹളമുണ്ടാക്കിയതിനാണ് എബി ജോണിനെ കൊടുമണ്‍ പോലീസ് കസറ്റഡിയിലെടുത്തത്.എന്നാല്‍ ഇയാള്‍ സ്റ്റേഷനില്‍വെച്ച് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഇ പോസ് മെഷീനുമായി കടന്നുകളയുകയായിരുന്നു.സംഭവത്തില്‍ ഇയാളെ പോലീസ് പിടികൂടിയെങ്കിലും തൊണ്ടിമുതല്‍ കണ്ടെത്താനായില്ല. വഴിയില്‍ ഉപേക്ഷിച്ചെന്നാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്. മൊഴിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയെങ്കിലും മെഷീനിലുളള പേപ്പറുകള്‍ മാത്രമാണ് കണ്ടെത്താനായത്.