International
ഇസ്‌റാഈലില്‍ റോക്കറ്റ് ആക്രമണത്തില്‍ മലയാളി നഴ്‌സിന് പരുക്ക്
കണ്ണൂര്‍ സ്വദേശി ഷീജ ആനന്ദിനാണ് പരുക്കേറ്റത്.
ടെല്‍ അവീവ് | ഇസ്‌റാഈലില്‍ റോക്കറ്റ് ആക്രമണത്തില്‍ മലയാളി നഴ്‌സിന് പരുക്ക്. കണ്ണൂര്‍ സ്വദേശി ഷീജ ആനന്ദിനാണ് പരുക്കേറ്റത്.
കഴിഞ്ഞ ദിവസം ഉച്ചക്ക് 12ഓടെയായിരുന്നു ആക്രമണം. സുഹൃത്തുക്കളാണ് ഷീജക്ക് പരുക്കേറ്റ വിവരം ബന്ധുക്കളെ അറിയിച്ചത്.
കൈകാലുകള്‍ക്കും വയറിനും പരുക്കേറ്റ ഷീജയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി. ഷീജ പിന്നീട് ഫോണില്‍ നാട്ടിലെ ബന്ധുക്കളോട് സംസാരിച്ചു.







