Connect with us

Kerala

അതിരപ്പിള്ളി തുമ്പൂര്‍മുഴിയില്‍ കാട്ടാനക്കൂട്ടം ചായക്കട തകര്‍ത്തു

പതിവായി കാട്ടാന ഇറങ്ങുന്ന പ്രദേശമാണിത്

Published

|

Last Updated

തൃശൂര്‍ | കാട്ടാനക്കൂട്ടം ചായക്കട തകര്‍ത്തു. ചാലക്കുടി അതിരപ്പിള്ളി തുമ്പൂര്‍മുഴിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. കൊന്നക്കുഴി സ്വദേശിനി സുഹറയുടെ കടയാണ് ആനക്കൂട്ടം തകര്‍ത്തത്. അക്രമത്തില്‍ കാട്ടാനക്കൂട്ടം ചായക്കടയിലെ സാധനസാമഗ്രികള്‍ നശിപ്പിക്കുകയും ചായക്കടയുടെ ഗ്രില്ല് തകര്‍ക്കുകയും ചെയ്തു.

ആറ് ആനകള്‍ ഒരുമിച്ചെത്തിയാണ് അക്രമം നടത്തിയത്. പതിവായി കാട്ടാന ഇറങ്ങുന്ന പ്രദേശമാണിത്. വിനോദസഞ്ചാരികള്‍ പതിവായി എത്തുന്ന സ്ഥലത്താണ് കാട്ടാനക്കൂട്ടം എത്തി അക്രമം നടത്തിയത്.