Connect with us

sirajul ulama

സിറാജുൽ ഉലമയുടെ ദക്ഷിണ കേരള യാത്രയ്ക്ക് പ്രൗഢമായ തുടക്കം

കേരള മുസ്ലിം ജമാഅത്ത് സുപ്രീം കൗൺസിൽ അംഗം എയർലൈൻസ് അഹ്മദ് കുട്ടി ഹാജി പതാക കൈമാറി.

Published

|

Last Updated

എറണാകുളം | കൊല്ലം ഖാദിസിയ്യയുടെ 28ാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി ഖാദിസിയ്യ പ്രസിഡൻ്റും സമസ്ത ഉപാധ്യക്ഷനുമായ സിറാജുൽ ഉലമ ഐദറൂസ് മുസ്ല്യാർ നയിക്കുന്ന ദക്ഷിണ കേരള യാത്രക്ക് എറണാകുളം ജില്ലയിൽ പ്രൗഢമായ തുടക്കം. കളമശ്ശേരിയിൽ നടന്ന സ്വാതന്ത്ര്യദിന സമ്മേളനത്തിൽ കേരള മുസ്ലിം ജമാഅത്ത് സുപ്രീം കൗൺസിൽ അംഗം എയർലൈൻസ് അഹ്മദ് കുട്ടി ഹാജി പതാക കൈമാറി. വൈകുന്നേരം ഏഴിന് യാത്രാ നായകൻ്റെ ജന്മനാട്ടിൽ ഊഷ്മളമായ സ്വീകരണം നൽകി.

പടമുകൾ ജമാഅത്തും ജന്മനാട്ടിലെ പൗരാവലിയും പൊന്നാന്തറ കുടുംബാംഗങ്ങളും സംയുക്തമായി സംഘടിപ്പിച്ച സ്വീകരണ സമ്മേളനം ഹൈബി ഈഡൻ എം പി ഉദ്ഘാടനം ചെയ്തു. ഹസൈനാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഖാദിസിയ്യ ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് കുഞ്ഞ് സഖാഫി മുഖ്യ പ്രഭാഷണം നടത്തി. പടമുകൾ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് അഡ്വ. ഇ എ അബൂബക്കർ സിറാജുൽ ഉലമയെ പൊന്നാടയും പ്രശസ്തിപത്രവും നൽകി ആദരിച്ചു.

സമസ്ത മുശാവറ അംഗങ്ങളായ കായംകുളം താഹാ മുസ്ലിയാർ, ഇസ്സുദീൻ കാമിൽ സഖാഫി, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഡോ. അബ്ദുസ്സലാം മുസ്ലിയാർ ദേവർഷോല, എസ് എസ് എഫ് ദേശീയ പ്രസിഡന്റ് ഡോ. മുഹമ്മദ് ഫാറൂഖ് ബുഖാരി, പി അബ്ദുൽ ഖാദർ മദനി,  മുൻ എം എൽ എ. എ എം യൂസഫ്, എ എ ഇബ്റാഹീം കുട്ടി, സഈദ് ഹുദവി, സിറാജുദ്ദീൻ അഹ്സനി, ഫരീദുദ്ദീൻ ദാരിമി, അബ്ദുൽ ബാരി അൽ ഖാസിമി, ഷാജി വാഴക്കാല, പി പി കുഞ്ഞ് മുഹമ്മദ്, നൂറുദ്ദീൻ മഹ്ളരി, അബ്ദുൽ അസീസ് ലത്തീഫി, കുന്നിക്കോട് നൗഷാദ് മുസ്ലിയാർ, തട്ടാമല താഹാ മുസ്ലിയാർ പ്രസംഗിച്ചു.

Latest