Connect with us

Malappuram

ഒരു പകല്‍ മുഴുവന്‍ കിസ്സ പാടിപ്പറയല്‍ ശനിയാഴ്ച മഅ്ദിന്‍ കാമ്പസില്‍

രാവിലെ ആറിന് ആരംഭിക്കുന്ന പരിപാടി വൈകിട്ട് ആറിന് സമാപിക്കും. ബദ്ര്‍-ഖൈബര്‍ സമര ചരിത്രങ്ങളാണ് പാടിപ്പറയുക.

Published

|

Last Updated

മലപ്പുറം | മഅ്ദിന്‍ അക്കാദമിയുടെയും ഓള്‍ കേരള കിസ്സപ്പാട്ട് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ഒരു പകല്‍ നീണ്ടുനില്‍ക്കുന്ന കിസ്സ പാടിപ്പറയല്‍ മാര്‍ച്ച് 23 ന് ശനിയാഴ്ച മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കും. രാവിലെ ആറിന് ആരംഭിക്കുന്ന പരിപാടി വൈകിട്ട് ആറിന് സമാപിക്കും. ബദ്ര്‍-ഖൈബര്‍ സമര ചരിത്രങ്ങളാണ് പാടിപ്പറയുക.

ചരിത്രങ്ങള്‍ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതില്‍ കിസ്സപ്പാട്ടുകള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇസ്‌ലാമിക ചരിത്രവും സമകാലീന സംഭവവുമെല്ലാം കോര്‍ത്തിണക്കി രചിച്ച അറബി മലയാളത്തിലുള്ള ചരിത്ര കാവ്യാലാപനമാണ് കിസ്സപ്പാട്ടുകള്‍. കിസ്സപ്പാട്ടിനെ പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്നതിനും റമസാന്‍ 17 ന് നടന്ന ബദ്ര്‍ സമരത്തെ അനുസ്മരിക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടി ആസ്വദിക്കുന്നതിന് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും സൗകര്യമൊരുക്കിയിട്ടുണ്ട്. എത്തിച്ചേരുന്നവര്‍ക്ക് നോമ്പ്തുറ സൗകര്യവുമൊരുക്കും.

12 മണിക്കൂര്‍ തുടര്‍ച്ചയായി നടക്കുന്ന പരിപാടിയില്‍ മഹാകവി മോയിന്‍ കുട്ടി വൈദ്യരുടെ ഇശലുകള്‍ പ്രശസ്തരായ 16 കാഥികരും പിന്നണി ഗായകരും പാടിപ്പറയും.

 

Latest