Connect with us

Kerala

വെഞ്ഞാറമൂട് നാല് വയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍

മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍

Published

|

Last Updated

തിരുവനന്തപുരം |  വെഞ്ഞാറമൂട് കമുകിന്‍കുഴിയില്‍ നാലു വയസുള്ള പെണ്‍കുട്ടിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കമുകിന്‍കുഴി പ്രിയങ്കയുടെ മകള്‍ കൃഷ്ണപ്രിയയെയാണ് വീടിന് സമീപത്തുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. കാല്‍ വഴുതി വീണതാകമെന്നു നാട്ടുകാര്‍ പറയുന്നു.

ഗോകുലം മെഡിക്കല്‍ കോളജിലെ ജീവനക്കാരിയായ പ്രിയങ്ക നൈറ്റ് ഡ്യൂട്ടി കഴിഞ്ഞിട്ട് വീട്ടില്‍ എത്തിയ ശേഷം ഉറങ്ങുകയായിരുന്നു. മുത്തശ്ശിയാണ് കൃഷ്ണപ്രിയയെ നോക്കുന്നത്. സംഭവം അറിഞ്ഞെത്തിയ നാട്ടുകാര്‍ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍.