Kerala
മലപ്പുറം വണ്ടൂരില്‍ നാല് വയസ്സുകാരിക്ക് സൂര്യാതപമേറ്റു; ആശുപത്രിയില്‍ ചികിത്സ തേടി
കുട്ടി മുറ്റത്ത് കളിക്കുമ്പോഴാണ് സൂര്യതപമേറ്റത്. വയറിലും കൈകള്‍ക്കുമാണ് പൊള്ളലേറ്റത്.
മലപ്പുറം|മലപ്പുറം വണ്ടൂരില്‍ നാല് വയസ്സുകാരിക്ക് സൂര്യാതപമേറ്റു. ഇസാ ജോണിനാണ് പൊള്ളലേറ്റത്. കുട്ടി മുറ്റത്ത് കളിക്കുമ്പോഴാണ് സൂര്യതപമേറ്റത്. വയറിലും കൈകള്‍ക്കുമാണ് പൊള്ളലേറ്റത്. കുട്ടി വണ്ടൂര്‍ താലൂക് ആശുപത്രിയില്‍ ചികിത്സ തേടി.
കണ്ണൂരില്‍ കിണര്‍ പണിക്കിടെ സൂര്യാതപമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയില്‍ സ്വദേശി സനല്‍ കുമാര്‍ എം വിയാണ് മരിച്ചത്. 37 വയസ്സായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് കിണര്‍ പണിക്കിടെ സൂര്യാതപമേറ്റ് സനല്‍ കുഴഞ്ഞുവീഴുകയായിരുന്നു.
സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കി. പാലക്കാട്, കൊല്ലം, തൃശ്ശൂര്‍ ജില്ലകളിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കേരളത്തില്‍ അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ഉയരുകയും സാധാരണ താപനിലയെക്കാള്‍ നാലര ഡിഗ്രിയിലധികം താപനില വ്യതിയാനം രേഖപ്പെടുത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. എല്ലാ ജില്ലകളിലും ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.




