Connect with us

Kerala

അയ്യന്തോള്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന വിദേശ തടവുകാരന്‍ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

എറണാകുളത്ത് ലഹരി കേസില്‍ പിടിയിലായ ഇയാള്‍ ജയില്‍ മാറ്റത്തിന്റെ ഭാഗമായാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തുന്നത്

Published

|

Last Updated

തൃശ്ശൂര്‍  | കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന വിദേശ തടവുകാരന്‍ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. ശ്രീലങ്കന്‍ സ്വദേശി അജിത് കിഷാന്ത് പരേരയാണ് രക്ഷപ്പെട്ടത്. അയ്യന്തോള്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടെ പോലീസുകാരുടെ കണ്ണുവെട്ടിച്ച് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. ഇന്ത്യന്‍ പാര്‍ലമെന്റെ എന്നെഴുതിയ വെളുത്ത നിറത്തിലുള്ള ടീഷര്‍ട്ട് ആണ് രക്ഷപ്പെടുമ്പോള്‍ ഇയാളുടെ വേഷം.പ്രതിക്കായി വ്യാപക തിരച്ചില്‍ നടത്തുകയാണ്‌ തൃശ്ശൂര്‍ സിറ്റി പോലീസ്.

എറണാകുളത്ത് ലഹരി കേസില്‍ പിടിയിലായ ഇയാള്‍ ജയില്‍ മാറ്റത്തിന്റെ ഭാഗമായാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തുന്നത്.വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയവേ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചെന്ന കേസിലാണ് അയ്യന്തോള്‍ കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോയത്. ഇതിനിടെയാണ് ഇയാള്‍ ഓടി രക്ഷപ്പെട്ടത്