Connect with us

amith sha visit kerala

ഒരു ദിവസത്തെ സന്ദര്‍ശനം; അമിത് ഷാ കേരളത്തിലെത്തി

നാളെ കോവളത്ത് നടക്കുന്ന ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരുടെ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കും

Published

|

Last Updated

തിരുവനന്തപുരം | കേരളം ആതിഥേയത്വം വഹിക്കുന്ന ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരുടെ ഇന്റര്‍ സ്റ്റേറ്റ് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയ അമിത് ഷാക്ക് ബി ജെ പി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി.

നാളെ ഒരു ദിവസം മാത്രമാണ് അദ്ദേഹം കേരളത്തില്‍ തങ്ങുക. നാളെ രാവിലെ 10.30ന് കോവളം റാവിസ് ഹോട്ടലില്‍ നടക്കുന്ന ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരുടെ ഇന്റര്‍ സ്റ്റേറ്റ് കൗണ്‍സില്‍ യോഗത്തില്‍ അദ്ദേഹം അധ്യക്ഷത വഹിക്കും.

വൈകിട്ട് മൂന്ന് മണിക്ക് കഴക്കൂട്ടത്ത് വെച്ച് നടക്കുന്ന പട്ടികജാതി സംഗമത്തിലും അദ്ദേഹം പങ്കെടുക്കും. തുടര്‍ന്ന് വൈകിട്ടോടെ ഡല്‍ഹിയിലേക്ക് മടങ്ങും. മറ്റന്നാള്‍ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളിയില്‍ പങ്കെടുക്കാന്‍ അമിത് ഷായെയു മറ്റ് സംസ്ഥാന മുഖ്യമന്ത്രിമാരെയും കേരളം ക്ഷണിച്ചിരുന്നുവെങ്കിലും അമിത് ഷാ പങ്കെടുക്കില്ല.

 

---- facebook comment plugin here -----

Latest