Kerala
പാലക്കാട്- കോഴിക്കോട് ദേശീയപാതയില്‍ കാര്‍ തലകീഴായി മറിഞ്ഞ് അപകടം
അപകടത്തില്‍ പരിക്കേറ്റ ദമ്പതിമാര്‍ കാറില്‍ മണ്ണാര്‍ക്കാട് ഭാഗത്തേക്ക് വരികയായിരുന്നു.

മണ്ണാര്‍ക്കാട് | പാലക്കാട്- കോഴിക്കോട് ദേശീയപാതയില്‍ കാര്‍ തലകീഴായി മറിഞ്ഞ് അപകടം. ദേശീയപാതയിലെ കൊമ്പം ഭാഗത്തെ വളവില്‍ നിയന്ത്രണംവിട്ട കാര്‍ തലകീഴായി മറയുകയായിരുന്നു. കാറിനുള്ളിലെ യാത്രക്കാരായ ചങ്ങലീരി മുട്ടിക്കല്‍ വീട്ടില്‍ അബ്ദുള്‍റഹ്മാന്‍ (60), ഭാര്യ ഫാത്തിമ ബീവി (56) എന്നിവര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ നാട്ടുകാര്‍ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഗുരുതരപരിക്കുകള്‍ ഇല്ലാത്തതിനാല്‍ ഇരുവരും ആശുപത്രി വിട്ടെന്ന് അധികൃതര്‍ അറിയിച്ചു.
അപകടം നടന്നപ്പോള്‍ യാത്രക്കാരെ രക്ഷിക്കാന്‍ കാറിന്റെ ഗ്ലാസ് ചവിട്ടിപൊട്ടിക്കുന്നതിനിടെ നാട്ടുകാരില്‍ ഒരാള്‍ക്ക് മുറിവേറ്റിട്ടുമുണ്ട്.
അപകടത്തില്‍ പരിക്കേറ്റ ദമ്പതിമാര്‍ കാറില്‍ മണ്ണാര്‍ക്കാട് ഭാഗത്തേക്ക് വരികയായിരുന്നുവെന്നാണ് വിവരം