Kerala
മണ്ണാർക്കാട് നഗരമധ്യത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി
സംഭവത്തിൽ എക്സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പാലക്കാട് | പാലക്കാട് നഗരമധ്യത്തില്‍ കഞ്ചാവ് ചെടി കണ്ടെത്തി.മണ്ണാര്‍ക്കാട് കോടതിപ്പടിയിലാണ് സംഭവം. നഗരവത്കരണത്തിന്‍റെ ഭാഗമായി സ്ഥാപിച്ച ചെടിച്ചട്ടിയിൽ നിന്നാണ് കഞ്ചാവ് ചെടി കണ്ടെടുത്തത്.
25 സെന്റിമീറ്ററോളം വരുന്ന കഞ്ചാവ് ചെടി ചൊവ്വാഴ്ച രാവിലെ സമീപത്തെ കടകളിലെ ആളുകളാണ് ആദ്യം കാണുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ എക്‌സൈസില്‍ വിവരം അറിയിക്കുകയായിരുന്നു.
നഗരമധ്യത്തില്‍ കഞ്ചാവ് ചെടി നട്ടുപിടിപ്പിച്ച ആളെ കണ്ടെത്തുന്നതിനായി എക്‌സൈസ് അന്വേഷണം ആരംഭിച്ചു.







