Connect with us

Health

അര്‍ബുദത്തിനുള്ള വാക്‌സീന്‍ വൈകാതെ ലഭ്യമാകും; വ്ളാഡിമിര്‍ പുടിന്‍

ഏത് തരം അര്‍ബുദത്തിനുള്ള വാക്‌സീനാണ് കണ്ടുപിടിച്ചതെന്നോ മറ്റു വിവരങ്ങളോ പുടിന്‍ വെളിപ്പെടുത്തിയിട്ടില്ല.

Published

|

Last Updated

മോസ്‌കോ| അര്‍ബുദത്തിനുള്ള വാക്‌സീന്‍ വികസിപ്പിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് റഷ്യന്‍ ശാസ്ത്രജ്ഞരെന്ന് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. വൈകാതെ വാക്‌സീന്‍ രോഗികള്‍ക്ക് ലഭ്യമാക്കുമെന്നും പുടിന്‍ അറിയിച്ചു. ഭാവി സാങ്കേതിക വിദ്യകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന മോസ്‌കോ ഫോറത്തില്‍ സംസാരിക്കവെയാണ് പുടിന്‍ ആരോഗ്യ മേഖലയിലെ സുപ്രധാന പ്രഖ്യാപനം നടത്തിയത്. അതേസമയം ഏത് തരം അര്‍ബുദത്തിനുള്ള വാക്‌സീനാണ് കണ്ടുപിടിച്ചതെന്നോ മറ്റു വിവരങ്ങളോ പുടിന്‍ വെളിപ്പെടുത്തിയിട്ടില്ല.

നിരവധി രാജ്യങ്ങളും കമ്പനികളും അര്‍ബുദ വാക്‌സീനുകള്‍ വികസിപ്പിക്കാനുള്ള പരീക്ഷണങ്ങള്‍ നടത്തിവരുന്നുണ്ട്. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിനായി ജര്‍മ്മനി ആസ്ഥാനമായുള്ള ബയോഎന്‍ടെക്കുമായി യുകെ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം കരാറില്‍ ഒപ്പുവെച്ചിരുന്നു. മരുന്ന് കമ്പനികളായ മോഡേണയും മെര്‍ക്ക് ആന്‍ഡ് കോയും അര്‍ബുദ വാക്‌സീന്‍ വികസിപ്പിക്കാനുള്ള ഗവേഷണത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

 

 

 

Latest