National
ലാലു പ്രസാദിന്റെ കുടുംബവുമായി ബന്ധമുള്ള വ്യവസായി അറസ്റ്റില്‍
ഭൂമി തട്ടിപ്പ് കേസില്‍ അമിത് കത്യാലിന്റെ കമ്പനി കള്ളപ്പണം വെളുപ്പിച്ചതായി ഇഡി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.
ന്യൂഡല്‍ഹി| ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെ കുടുംബവുമായി ബന്ധമുള്ള വ്യവസായി അമിത് കത്യാലിനെ ഇഡി അറസ്റ്റ് ചെയ്തു. ഭൂമി തട്ടിപ്പ് കേസില്‍ അമിത് കത്യാലിന്റെ കമ്പനി കള്ളപ്പണം വെളുപ്പിച്ചതായി ഇഡി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് എകെ ഇന്‍ഫോസിസ്റ്റം എന്ന കമ്പനി കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ ഏജന്‍സിയുടെയും സിബിഐയുടെയും അന്വേഷണത്തിനു കീഴിലുമാണ്.
കത്യാലിന് ഏജന്‍സി നേരത്തെ ഒന്നിലധികം തവണ സമന്‍സ് അയച്ചിരുന്നുവെന്നും രണ്ട് മാസത്തോളമായി ഇയാള്‍ ഏജന്‍സിയുടെ സമന്‍സ് ഒഴിവാക്കുകയായിരുന്നെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.







