Connect with us

Kerala

തൊടുപുഴയില്‍ റോഡരികിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന്‍ മരിച്ച സംഭവം; റിപ്പോര്‍ട്ട് തേടി മന്ത്രി പി എ മുഹമ്മദ് റിയാസ്

നഗരസഭയുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കും.

Published

|

Last Updated

ഇടുക്കി| ഇടുക്കി തൊടുപുഴയ്ക്കടുത്ത് മുതലക്കോടത്ത് റോഡരികിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന്‍  മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പിഡബ്ല്യുഡി വിജിലന്‍സ് ഡെപ്യൂട്ടി എഞ്ചിനീയറില്‍ നിന്നാണ് റിപ്പോര്‍ട്ട് തേടിയത്. നഗരസഭയുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കും. വീഴ്ച സംഭവിച്ചെങ്കില്‍ കര്‍ശന നിലപാട് സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം പ്രതികരിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

ഇന്നലെ രാത്രിയായിരുന്നു റോഡരികിലെ കുഴിയില്‍ വീണ് മുതലക്കോടം സ്വദേശിയായ ജെയ്സ് ബെന്നി മരിച്ചത്. കലുങ്ക് നിര്‍മ്മിക്കാന്‍ റോഡരികില്‍ എടുത്ത കുഴിയില്‍ വീണായിരുന്നു യുവാവ് അപകടത്തില്‍പ്പെട്ടത്. ഒരു മാസത്തിലേറെയായി കുഴി മൂടാതെ അപകടാവസ്ഥയില്‍ തുടരുകയായിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ കടുത്ത അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് പ്രതിഷേധം ഉയര്‍ന്നു.

 

 

 

---- facebook comment plugin here -----

Latest