shot dead
ഡല്‍ഹിയില്‍ 16 കാരനെ വെടിവച്ചു കൊന്നു
സ്‌കൂട്ടിയില്‍ എത്തിയ രണ്ടുപേരാണ് വെടിയുതിര്‍ത്തതെന്ന് സഹോദരന്‍ മൊഴിനല്‍കി
		
      																					
              
              
            ന്യൂഡല്‍ഹി | രാജ്യ തലസ്ഥാനത്ത് 16 കാരനെ വെടിവച്ചു കൊന്നു. സ്‌കൂട്ടിയില്‍ എത്തിയ രണ്ടുപേരാണ് വെടിയുതിര്‍ത്തതെന്ന് മരിച്ച കുട്ടിയുടെ സഹോദരന്‍ പ്രതികരിച്ചു. ജാഫറാ ബാദില്‍ നിന്ന് വസ്ത്രങ്ങള്‍ വാങ്ങി തിരികെ പോകുകുമ്പോഴയായിരുന്നു സംഭവം.
സ്‌കൂട്ടറില്‍ എത്തിയവര്‍ കുട്ടിയോട് ഒപ്പം പോകാന്‍ ആവശ്യപ്പെട്ടു. ഇതിന് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് വെടിയുതിര്‍ത്തതെന്നും കുട്ടിയുടെ സഹോദരന്‍ പോലീസിനോട് പറഞ്ഞു. സഹോദരന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
