Connect with us

Kerala

68 പേര്‍ക്ക് ഭക്ഷ്യവിഷ ബാധയേറ്റ സംഭവം; ഹോട്ടല്‍ ഉടമകള്‍ക്കെതിരെ വധശ്രമത്തിന് കേസ്

ഹോട്ടലിലെ പ്രധാന പാചകക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Published

|

Last Updated

എറണാകുളം |  പറവൂരില്‍ 68 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ മജ്‌ലിസ് ഹോട്ടല്‍ ഉടമകള്‍ക്കെതിരെ പോലീസ് കേസെടുത്തു. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. ഹോട്ടലിലെ പ്രധാന പാചകക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഈ ഹോട്ടലില്‍നിന്ന് കുഴിമന്തി കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ 28 പേര്‍ ചികിത്സയിലുണ്ട്. 20 പേര്‍ സ്വകാര്യ ആശുപത്രിയിലാണുള്ളത്. തൃശൂരില്‍ 12 പേരും കോഴിക്കോട് നാല് പേരും ചികിത്സ തേടി. ഒരാളെ കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

നഗരസഭയുടെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ നേരത്തെ ഹോട്ടല്‍ പൂട്ടിച്ചിരുന്നു.

 

Latest