Connect with us

Education Notification

മഅ്ദിന്‍ ദഅ്‌വാ കോളജ്: പ്രവേശന പരീക്ഷ മെയ് 14 ന്

മതപഠനത്തോടൊപ്പം പ്ലസ് വണ്‍ ക്ലാസിലേക്ക് സയന്‍സ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലേക്കാണ് പ്രവേശനം.

Published

|

Last Updated

മലപ്പുറം | മഅ്ദിന്‍ ദഅ്‌വാ കോളജിലേക്കുള്ള പ്രവേശന പരീക്ഷ (എം ഡെറ്റ്) മെയ് 14 ന് ചൊവ്വാഴ്ച മഅ്ദിന്‍ കാമ്പസില്‍ നടക്കും. മതപഠനത്തോടൊപ്പം പ്ലസ് വണ്‍ ക്ലാസിലേക്ക് സയന്‍സ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലേക്കാണ് പ്രവേശനം.

ഏഴ് വര്‍ഷം നീണ്ടു നില്‍ക്കുന്ന കോഴ്‌സില്‍ മത ഭൗതിക രംഗത്ത് ബിരുദാനന്തര ബിരുദം കരസ്ഥമാക്കാനും ഇംഗ്ലീഷ്, അറബി, ഉറുദു, സ്പാനിഷ്, ജര്‍മന്‍ ഭാഷകള്‍ സ്വായത്തമാക്കാനും അവസരമുണ്ടാകും.

ചേരാന്‍ ആഗ്രഹിക്കുന്നവര്‍ ഈ മാസം 10 ന് മുമ്പ് ഓണ്‍ലൈനായി www.madin.edu.in എന്ന സൈറ്റ് മുഖേന അപേക്ഷ സമര്‍പ്പിക്കുകയും മെയ് 14 ന് രാവിലെ എട്ടിന് രക്ഷിതാക്കളോടൊപ്പം മഅ്ദിന്‍ കാമ്പസില്‍ എത്തിച്ചേരുകയും വേണം. വിശദ വിവരങ്ങള്‍ക്ക്: 9072 310 111, 9072 310 222.