Connect with us

rahul gandhi

'ഇന്ന് പോരാട്ടം ഹിന്ദുവും ഹിന്ദുത്വവാദികളും തമ്മില്‍'; ഹിന്ദുവിന് ഉത്തമമാതൃക ഗാന്ധിജിയെന്നും രാഹുല്‍ ഗാന്ധി

'സത്യത്തിന്റെ പാത പിന്തുടരുകയും ഭയത്തിനെതിരെയുള്ള പോരാട്ടത്തില്‍ തോറ്റ് പിന്മാറാതിരിക്കുകയും ഭയം ഹിംസയിലേക്കും വിദ്വേഷത്തിലേക്കും പരിണമിപ്പിക്കാത്തവരുമാണ് ഹിന്ദുക്കള്‍'

Published

|

Last Updated

അമേത്തി | ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ തന്റെ നിലപാട് വീണ്ടും ശക്തമായി തുറന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധി. രാജ്യത്തെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്ന എല്ലാത്തിനും കാരണക്കാര്‍ ഹിന്ദുത്വവാദികളാണെന്ന് ഇന്ന് അമേത്തിയില്‍ നടത്തിയ റാലിയില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്ത് ഇന്ന് പണപ്പെരുപ്പമുണ്ട്, ദുഃഖങ്ങളും വേദനകളും ഉണ്ട്. ഇതിനെല്ലാം കാരണക്കാര്‍ ഹിന്ദുത്വവാദികളാണ് എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.

ഇന്ന് ഹിന്ദുവും ഹിന്ദുത്വവാദികളും തമ്മിലാണ് പോരാട്ടം. ഹിന്ദുക്കള്‍ സത്യാഗ്രഹത്തില്‍ വിശ്വസിക്കുമ്പോള്‍ ഹിന്ദുത്വവാദികള്‍ രാഷ്ട്രീയ അത്യാഗ്രഹങ്ങളില്‍ വിശ്വസിക്കുന്നു എന്ന് രാഹുല്‍ പറഞ്ഞു. സത്യത്തിന്റെ പാത പിന്തുടരുകയും ഭയത്തിനെതിരെയുള്ള പോരാട്ടത്തില്‍ തോറ്റ് പിന്മാറാതിരിക്കുകയും ഭയം ഹിംസയിലേക്കും വിദ്വേഷത്തിലേക്കും പരിണമിപ്പിക്കാത്തവരുമാണ് ഹിന്ദുക്കള്‍ എന്നും അതിന് ഉത്തമ ഉദാഹരണം മഹാത്മാഗാന്ധിയാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

റാലിക്ക് ശേഷം ആറ് കിലോമീറ്റര്‍ ദുരം പ്രിയങ്കാ ഗാന്ധിക്കൊപ്പം രാഹുല്‍ പദയാത്ര നടത്തി.

---- facebook comment plugin here -----

Latest