Connect with us

Kozhikode

'പത്താണ് പറക്കണം' പ്രകാശനം ചെയ്തു

പരീക്ഷയില്‍ എ പ്ലസ് വിജയം നേടാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്ന മാര്‍ഗനിര്‍ദേശങ്ങളാണ് പത്രികയുടെ ഉള്ളടക്കം.

Published

|

Last Updated

കോഴിക്കോട് | കാരന്തൂര്‍ മര്‍കസ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിജയോത്സവം എസ് എസ് എല്‍ സി വിദ്യാര്‍ഥികള്‍ക്ക് വേണ്ടി പുറത്തിറക്കിയ ചുമര്‍ പത്രിക ‘പത്താണ് പറക്കണം’ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി ശിവന്‍കുട്ടി പ്രകാശനം ചെയ്തു. പരീക്ഷയില്‍ എ പ്ലസ് വിജയം നേടാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്ന മാര്‍ഗനിര്‍ദേശങ്ങളാണ് പത്രികയുടെ ഉള്ളടക്കം.

ഹെഡ്മാസ്റ്റര്‍ പി അബ്ദുല്‍ നാസര്‍ ആദ്യപ്രതി ഏറ്റുവാങ്ങി. സ്‌കൂള്‍ വിജയോത്സവം കണ്‍വീനര്‍ സി പി ഫസല്‍ അമീന്‍, പി പി അബ്ദുറഹിമാന്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കണ്‍സില്‍ അംഗം ടി എം അബ്ദുറഹിമാന്‍, ജില്ലാ ടെന്നീസ് അസോസിയേഷന്‍ സെക്രട്ടറി അബ്ദുല്‍ കരീം ചടങ്ങില്‍ പങ്കെടുത്തു.

 

Latest