Connect with us

Kerala

'ഫോട്ടോ എഡിറ്റ് ചെയ്തിട്ടില്ല'; ആര്‍ ശ്രീലേഖയുടെ ആരോപണം തള്ളി ചിത്രം പകര്‍ത്തിയയാള്‍

ഷൂട്ടിങ് നടക്കുന്നതിനിടയില്‍ ദിലീപേട്ടനെ കണ്ടപ്പോള്‍ ഓടിപ്പോയി എടുത്ത ഫോട്ടോയാണത്.

Published

|

Last Updated

കൊച്ചി | ആര്‍ ശ്രീലേഖയുടെ ആരോപണത്തിന് മറുപടിയുമായി
ദിലീപും പള്‍സര്‍ സുനിയും അടങ്ങുന്ന ചിത്രം പകര്‍ത്തിയയാള്‍ ആര്‍ ശ്രീലേഖ പറഞ്ഞ ഫോട്ടോ, എഡിറ്റ് ചെയ്തതല്ലെന്നും താന്‍ ആണ് ആ സെല്‍ഫി എടുത്തതെന്നും യുവാവ് വ്യക്തമാക്കി.
‘ജോര്‍ജേട്ടന്‍സ് പൂരം’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് ക്ലബ് ബാര്‍ മാനായി വര്‍ക്ക് ചെയ്തിരുന്ന യുവാവ് ദിലീപിനൊപ്പമുള്ള ഫോട്ടോ എടുത്തത്. ഈ ഫോട്ടോയിലാണ് ലൊക്കേഷനില്‍ പള്‍സര്‍ സുനി ഉണ്ടായിരുന്നത്. ചിത്രത്തില്‍ ദിലീപിന്റെ പുറക് വശത്തായി നില്‍ക്കുകയായിരുന്നു പള്‍സര്‍ സുനി.

‘ഷൂട്ടിങ് നടക്കുന്നതിനിടയില്‍ ദിലീപേട്ടനെ കണ്ടപ്പോള്‍ ഓടിപ്പോയി എടുത്ത ഫോട്ടോയാണത്. അപ്പോള്‍ തന്നെ ഫേസ്ബുക്കിലിടുകയും ചെയ്തു. എഡിറ്റോ ഒന്നും ചെയ്തിട്ടില്ല. അന്ന് ഫോട്ടോയെടുത്ത് ഫോണ്‍ ഇപ്പോള്‍ കോടതിയിലുണ്ട്. സിഐക്കാണ് ആദ്യം ഫോണ്‍ കാണിച്ചത്. ഒരു കൃത്രിമവും ് നടത്തിയിട്ടില്ല. എന്നെയാരും ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കുകയോ ചെയ്തിട്ടുമില്ല- യുവാവ് വ്യക്തമാക്കി. അതേ സമയം ചിത്രം എഡിറ്റ് ചെയ്തതാണെന്നായിരുന്നു മുന്‍ പോലീസ് ഉദ്യോഗസ്ഥ കൂടിയായ ആര്‍ ശ്രീലേഖ ആരോപിച്ചത്.

 

Latest