Connect with us

salmam khurshid against hinduta

'എന്റെ വീടിന്റെ കത്തിയമര്‍ന്ന വാതില്‍ നോക്കൂ; ഹിന്ദുത്വം എന്താണെന്ന് അറിയാം'- സല്‍മാന്‍ ഖുര്‍ഷിദ്

ഈ പുസ്തകമില്ലെങ്കില്‍ മറ്റൊരു വിവാദം ബി ജെ പിയുണ്ടാക്കും; ബി ജെ പി പറയുന്നത് ഏറ്റുപറയാനല്ല കോണ്‍ഗ്രസ്‌

Published

|

Last Updated

ന്യൂഡല്‍ഹി |  ഹിന്ദുമതത്തേയെല്ല, ഹിന്ദുത്വത്തെയാണ് തന്റെ പുസ്തകം ചോദ്യം ചെയ്യുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. ഹിന്ദുയിസവും ഹിന്ദുത്വവും രണ്ടാണ്. ഹിന്ദുത്വം ചെയ്യുന്നതെന്താണ് എന്ന് അറിയാന്‍ നൈനിറ്റാളിലെ തന്റെ വീടിന് മുന്നിലെ കത്തിയമര്‍ന്ന വാതില്‍ കണ്ടാല്‍ മതിയാകുമെന്നു ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.

ഫോണിലൂടെയുള്ള അസഭ്യം പറയലിനും സാമൂഹികമാധ്യമങ്ങളിലൂടെയുള്ള അക്രമണത്തിനും പുറമേ വീട്ടിലെത്തി ആക്രമിക്കാനും ഹിന്ദുത്വം തയാറായിരിക്കുകയാണ്. വര്‍ഷങ്ങളായി അക്രമത്തില്‍ ഏര്‍പ്പെട്ട തീവ്രവാദ സംഘടനകളുമായി തീവ്ര ഹിന്ദുത്വ സംഘടനകള്‍ക്ക് താരതമ്യം ഉണ്ടെന്നാണ് താന്‍ പറഞ്ഞത്. അവര്‍ ഒന്നാണെന്നല്ല താന്‍ പറഞ്ഞത്.
ഈ പുസ്തകമില്ലെങ്കില്‍ മറ്റൊരു വിവാദം ബി ജെ പിയുണ്ടാക്കും. ബി ജെ പി പറയുന്നത് ഏറ്റുപറയുകയല്ല കോണ്‍ഗ്രസ് ചെയ്യേണ്ടത്. അങ്ങനെയാണെങ്കില്‍ ബി ജ പെിയുടെ ബിടീമാകും കോണ്‍ഗ്രസ്. ബി ജെ പിയെ എതിര്‍ത്ത് മാത്രമേ കോണ്‍ഗ്രസിന് മുന്നോട്ടുപോകാനാകൂവെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.

ഖുര്‍ഷിദിന്റെ ‘സണ്‍റൈസ് ഓവര്‍ അയോധ്യ: നേഷന്‍ഹുഡ് ഇന്‍ അവര്‍ ടൈംസ്’എന്ന പുസ്തകത്തില്‍ ഹിന്ദുത്വ ആശയത്തെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരതയുമായി താരതമ്യം ചെയ്‌തെന്ന് പറഞ്ഞാമ് ബി ജെ പി വിവാദമുണ്ടാക്കിയത്. കോണ്‍ഗ്രസിലെ ഒരു വിഭാഗവും ബി ജെ പി പ്രചാരണത്തിനൊപ്പം നിന്നരുന്നു. ഇതിനു പിന്നാലെയാണ് നൈനിറ്റാളിലെ ഖുര്‍ഷിദിന്റെ വസതിക്കു നേരേ ആക്രമണമുണ്ടായത്. ഖുര്‍ഷിദിന്റെ വീടിന്റെ ജനല്‍പ്പാളികള്‍ അക്രമികള്‍ തകര്‍ത്തുവെന്നും ഒരു വാതിലിനു തീയിട്ടെന്നും നൈനിറ്റാള്‍ പോലീസ് സൂപ്രണ്ട് ജഗദീഷ് ചന്ദ്ര പറഞ്ഞു.