Connect with us

Kerala

'മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്'; ആന്റണിയെ പിന്തുണച്ച് സുധാകരനും

'ആചാരങ്ങളുടെ പേരില്‍ ആരെയും മാറ്റിനിര്‍ത്താന്‍ ഞങ്ങള്‍ക്ക് സാധ്യമല്ല.'

Published

|

Last Updated

തിരുവനന്തപുരം | എ ഐ സി സി അംഗം എ കെ ആന്റണിയുടെ മൃദുഹിന്ദുത്വ പരാമര്‍ശത്തെ പിന്തുണച്ച് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും. മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസെന്ന് അദ്ദേഹം പറഞ്ഞു. ആചാരങ്ങളുടെ പേരില്‍ ആരെയും മാറ്റിനിര്‍ത്താന്‍ ഞങ്ങള്‍ക്ക് സാധ്യമല്ലെന്നും സുധാകരന്‍ പ്രതികരിച്ചു.

രാജ്യത്തെ ആകെ സ്ഥിതിഗതികള്‍ വിലയിരുത്തിയായിരുന്നു എ കെ ആന്റണിയുടെ പ്രസ്താവനയെന്നും അത് ശരിയായ നിലപാടാണെന്നും ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു. എല്ലാവരേയും ഉള്‍ക്കൊണ്ടു പോകുക എന്നതാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ പ്രഖ്യാപിതമായ നയം. അതാണ് ആന്റണി പറഞ്ഞത്. ചന്ദനക്കുറി തൊട്ടാലോ, കാവി മുണ്ട് ഉടുത്താലോ ബി ജെ പി ആവില്ല. അമ്പലത്തില്‍ പോകുന്നതുകൊണ്ട് ഒരാള്‍ ബി ജെ പി ആവുമോ. അതൊക്കെ വിശ്വാസത്തിന്റെ കാര്യങ്ങളാണെന്നും ചെന്നിത്തല പറഞ്ഞു.