Connect with us

Kerala

നടിയെ ആക്രമിച്ച കേസില്‍ 36 സാക്ഷികളെ വിസ്തരിക്കും

വിചാരണ നവംബര്‍ 10 ന് പുനരാരംഭിക്കും

Published

|

Last Updated

കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ വിചാരണ നവംബര്‍ 10 ന് പുനരാരംഭിക്കുമ്പോള്‍ 36 സാക്ഷികളെ വിസ്തരിക്കും.
പ്രാഥമികമായി വിസ്തരിക്കേണ്ട 39 സാക്ഷികളുടെ പട്ടിക പ്രോസിക്യൂഷന്‍ കോടതിക്ക് നല്‍കിയതില്‍ 36 പേര്‍ക്ക് സമന്‍സ് അയക്കും. മഞ്ജു വാര്യര്‍, ജിന്‍സണ്‍ അടക്കമുള്ളവരെ ആദ്യ സാക്ഷി പട്ടികയില്‍ വിസ്തരിക്കില്ല. മഞ്ജു വാര്യരെ ആദ്യഘട്ടം വിസ്തരിച്ചതിനാല്‍ വീണ്ടും വിസ്തരിക്കാന്‍ പ്രോസിക്യൂഷന്‍ ഉടന്‍ അപേക്ഷ നല്‍കും.

കേസിലെ അനുബന്ധ കുറ്റപത്രം കഴിഞ്ഞ ദിവസം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രതികളെ വായിച്ച് കേള്‍പ്പിച്ചിരുന്നു. തെളിവ് നശിപ്പിച്ചെന്ന കുറ്റം താന്‍ ചെയ്തിട്ടില്ലെന്ന് ദിലീപും കൂട്ട് പ്രതി ശരത്തും കോടതിയെ അറിയിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ തുടരന്വേഷണത്തിലെ റിപ്പോര്‍ട്ട് തള്ളണമെന്ന ദിലീപിന്റെയും ശരത്തിന്റെയും ആവശ്യം കോടതി നിരസിച്ചിരുന്നു.

 

---- facebook comment plugin here -----

Latest