Connect with us

Kozhikode

ഗ്രാന്‍ഡ് ഇഫ്താറിനുള്ള 313 ആട് വരവ് നാളെ

25,000ത്തില്‍ പരം ആളുകള്‍ക്കുള്ള നോമ്പ് തുറയാണ് ഗ്രാന്‍ഡ് ഇഫ്താറിനായി ഒരുക്കുന്നത്.

Published

|

Last Updated

നോളജ് സിറ്റി | മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ച് ബുധനാഴ്ച (27-03-2024) നടക്കുന്ന ഗ്രാന്‍ഡ് ഇഫ്താറിനുള്ള ആടുകളുടെ വരവ് ഇന്ന് (26-03-2024, ചൊവ്വ). വൈകിട്ട് മൂന്നിന് ജാമിഉല്‍ ഫുതൂഹിന് സമീപത്ത് വെച്ച് ആടുകള്‍ക്ക് സ്വാഗതസംഘം ഭാരവാഹികളുടെ നേതൃത്വത്തില്‍ വരവേല്‍പ്പ് നല്‍കും. ഈ ആടുകള്‍ ഉപയോഗിച്ചാണ് ഇഫ്താര്‍ തയ്യാറാക്കുന്നത്.

25,000ത്തില്‍ പരം ആളുകള്‍ക്കുള്ള നോമ്പ് തുറയാണ് ഗ്രാന്‍ഡ് ഇഫ്താറിനായി ഒരുക്കുന്നത്. ഇതിലേക്ക് ആവശ്യമായ ആട്, അരി, നെയ്യ്, വിറക് തുടങ്ങിയ വിഭവങ്ങളെല്ലാം ജനകീയ സമാഹരണത്തിലൂടെയാണ് ശേഖരിക്കുന്നത്.

നോമ്പുതുറക്കെത്തുന്നവരെ സ്വീകരിക്കാനും അവര്‍ക്കുള്ള വിഭവങ്ങള്‍ വിതരണം ചെയ്യാനുമായി വന്‍ സന്നാഹങ്ങളാണ് നോളജ് സിറ്റിയില്‍ നടക്കുന്നത്.

 

Latest