Connect with us

International

ചൈനയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 27 മരണം

ഇരുപതുപേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published

|

Last Updated

ബീജിങ്  | തെക്ക് പടിഞ്ഞാറന്‍ ചൈനയിലുണ്ടായ ബസപകടത്തില്‍ 27 പേര്‍ മരിച്ചു. ഗ്വിയാങ് പ്രവിശ്യയിലെ സാന്‍ഡു കൗണ്ടിയിലാണ് സംഭവം. 47 പേരുമായി പോവുകയായിരുന്ന ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. ഇരുപതുപേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ചയാണ് ് അപകടം.

ഗ്വിയാങ് പ്രവിശ്യയിലെ ഒരു ഹൈവേയില്‍ 47 പേരുമായി പോയ വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് പതിക്കുകയായിരുന്നു . ലിബോ കൗണ്ടിയില്‍ നിന്ന് ഗ്വിയാങ്ങിലേക്ക് പോവുകയായിരുന്നു ബസ് . അടിയന്തര രക്ഷാപ്രവര്‍ത്തകരെ സംഭവസ്ഥലത്തേക്ക് അയച്ചിരിക്കുകയാണ്