Connect with us

Uae

ടൂറിസം മേഖലയിൽ 26,400 പുതിയ തൊഴിലവസരങ്ങൾ വരുന്നു

അന്താരാഷ്ട്ര സന്ദർശക ചെലവ് 228.5 ബില്യൺ ദിർഹം

Published

|

Last Updated

ദുബൈ| യു എ ഇയുടെ ട്രാവൽ ആൻഡ് ടൂറിസം മേഖല 2025ൽ 26,400 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിൽ പ്രവചിക്കുന്നു. ഇതോടെ ഈ മേഖലയിലെ ആകെ തൊഴിലുകൾ 9,25,000 ആയി ഉയരും. 2024ലെ 8,98,600നേക്കാൾ 2.9 ശതമാനം കൂടുതലും 2019ലെ മുൻ-പാൻഡെമിക് തലത്തെക്കാൾ 21.7 ശതമാനം വർധനവുമാണ് ഇത്. അന്താരാഷ്ട്ര സന്ദർശകരുടെ ചെലവ് 5.2 ശതമാനം വർധിച്ച് 228.5 ബില്യൺ ദിർഹം (62.2 ബില്യൺ ഡോളർ) എന്ന റെക്കോർഡ് തലത്തിലെത്തും. ആഭ്യന്തര സന്ദർശക ചെലവ് 60 ബില്യൺ ദിർഹമായി, 2024നെക്കാൾ 4.3 ശതമാനം ഉയരും. സമ്പദ്്വ്യവസ്ഥയിൽ ഈ മേഖലയുടെ സംഭാവന 267.5 ബില്യൺ ദിർഹമായി. ഇത് ജി ഡി പിയുടെ 12.9 ശതമാനം വരും.

സ്മാർട്ട് സിറ്റി വികസനം, വിമാനത്താവളങ്ങളിലെ ബയോമെട്രിക് സാങ്കേതികവിദ്യ, എളുപ്പമുള്ള വിസാ നടപടികൾ, ദേശീയ വിമാനക്കമ്പനികളുടെ ശക്തമായ വിമാന ശൃംഖല എന്നിവയാണ് ഈ വളർച്ചക്ക് പിന്നിലെ ഘടകങ്ങളെന്ന് വേൾഡ് കൗൺസിൽ പ്രസിഡന്റ്ജൂലിയ സിംപ്‌സൺ പറഞ്ഞു. ഇന്ത്യ, റഷ്യ, യുകെ തുടങ്ങിയ വൈവിധ്യമാർന്ന വിപണികളിൽ നിന്നുള്ള സന്ദർശകരുടെ വർധനവും ദുബൈയുടെ നിരന്തരമായ നവീകരണവുമാണ് ഈ മേഖലയെ ശക്തമായി മുന്നോട്ട് നയിക്കുന്നത്.

പുതിയ വിനോദസഞ്ചാര ആകർഷണങ്ങൾ യു എ ഇയെ കൂടുതൽ വൈവിധ്യമാർന്ന സന്ദർശകർക്ക് പ്രിയങ്കരമാക്കുന്നു. 2030കളുടെ തുടക്കത്തിൽ അബൂദബിയിൽ ആരംഭിക്കുന്ന ഡിസ്‌നിലാൻഡ്, മിഡിൽ ഈസ്റ്റിലെ ആദ്യ ഡിസ്‌നി ഡെസ്റ്റിനേഷനായിരിക്കും. ഗുഗൻഹൈം അബൂദബി, സായിദ് നാഷണൽ മ്യൂസിയം, വെലോഡ്രോം അബൂദബി തുടങ്ങിയവയും ഈ വർഷം തുറക്കും.

 

 

---- facebook comment plugin here -----

Latest