First Gear
2024 കവസാക്കി നിഞ്ച 650 ഇന്ത്യന്‍ വിപണിയിലെത്തി
ഈ ബൈക്കിന് 7.16 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്.

ന്യൂഡല്‍ഹി| രാജ്യത്തെ നിഞ്ച മോട്ടോര്‍സൈക്കിളുകളുടെ നിരയിലേക്ക് പുതിയൊരു ബൈക്ക് കൂടി അവതരിപ്പിച്ചിരിക്കുകയാണ് കവസാക്കി. നേരത്തെ വിപണിയില്‍ ഉണ്ടായിരുന്ന കവസാക്കി നിഞ്ച 650യുടെ പുതിയ പതിപ്പാണ് കമ്പനി അവതരിപ്പിച്ചത്. ഈ ബൈക്കിന് 7.16 ലക്ഷം രൂപ മുതലാണ് എക്സ് ഷോറൂം വില ആരംഭിക്കുന്നത്. നേരത്തെ വില്‍പ്പനയിലുണ്ടായിരുന്ന 2023 മോഡലിന് 7.12 ലക്ഷം രൂപയായിരുന്നു എക്‌സ് ഷോറൂം വില.
2024 കവസാക്കി നിഞ്ച 650യുടെ എഞ്ചിന്‍ പുതിയ എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനൊപ്പം തന്നെ ഇ20 ഫ്യൂവല്‍ സപ്പോര്‍ട്ടുമായിട്ടാണ് എത്തുന്നത്. മെക്കാനിക്കലായി പുതിയ നിഞ്ച 650ക്ക് മാറ്റങ്ങളൊന്നുമില്ല. 2024 കവസാക്കി നിഞ്ച 650 മോട്ടോര്‍സൈക്കിളിന് 649 സിസി, പാരലല്‍-ട്വിന്‍ എഞ്ചിന്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് കരുത്ത് നല്‍കുന്നത്. ഈ എഞ്ചിന്‍ 68.2 എച്ച്പി പവറും 64 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 6 സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് ഈ വാഹനം വരുന്നത്.