Connect with us

Business

2022 ഹോണ്ട ഗോള്‍ഡ് വിംഗ് ടൂര്‍ ഇന്ത്യയിലെത്തി; വില 39 ലക്ഷം

എയര്‍ബാഗോടു കൂടിയാണ് 2022 ഗോള്‍ഡ് വിങ് ടൂര്‍ മോഡല്‍ എത്തുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ 2022 ഗോള്‍ഡ് വിങ് ടൂര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. വാഹനത്തിന് 39.20 ലക്ഷം രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില.
കമ്പനിയുടെ ഡീലര്‍ഷിപ്പുകളായ കൊച്ചി, ഗുരുഗ്രാം, മുംബൈ, ബെംഗളൂരു, ഇന്‍ഡോര്‍, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ ഗോള്‍ഡ് വിങ് ടൂര്‍ ബുക്ക് ചെയ്യാവുന്നതാണ്. എയര്‍ബാഗോടു കൂടിയാണ് 2022 ഗോള്‍ഡ് വിങ് ടൂര്‍ മോഡല്‍ എത്തുന്നത്.

വാഹനത്തിന് 5,500 ആര്‍പിഎമ്മില്‍ 93 കിലോവാട്ട് പവറും 4,500 ആര്‍പിഎമ്മില്‍ 170 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുണ്ട്. 21 ലിറ്ററാണ് ഗോള്‍ഡ് വിംഗ് ടൂറിന്റെ ഇന്ധന ടാങ്ക് കപ്പാസിറ്റി. ഡബിള്‍ വിഷ്‌ബോണ്‍ ഫ്രണ്ട് സസ്‌പെന്‍ഷന്‍, ആറ് സിലിണ്ടര്‍ എഞ്ചിന്‍, വിപുലീകരിച്ച ഇലക്ട്രിക് സ്‌ക്രീന്‍ എന്നിവയാണ് വാഹനത്തിന്റെ പ്രത്യേകത.