Kerala
ജന്മദിനത്തില് 18 വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു
ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

പൊല്‍പ്പുള്ളി | ചിറ്റൂര്‍ പൊല്‍പ്പുള്ളിയില്‍ 18 വയസ്സുകാരി ജന്മദിനത്തില് കുഴഞ്ഞുവീണ് മരിച്ചു. ചിറവട്ടം രാജന്- ബിന്ദു ദമ്പതികളുടെ മകള്‍ ശ്രേയയാണ് ഇന്ന് രാവിലെ എട്ടോടെ കുഴഞ്ഞ് വീണത്. ഉടന്‍ തന്നെ നാട്ടുകാര്‍ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.
പ്ലസ്ടുവില്‍ നല്ലേപ്പിള്ളി ശ്രീകൃഷ്ണ സ്കൂളില്‍ മികച്ച മാര്‍ക്കോടെ വിജയിച്ച ശ്രേയ ബിരുദ പഠനത്തിന് അലോട്ട്മെന്റിനായി കാത്തിരിക്കവെയാണ് മരിച്ചത്.
---- facebook comment plugin here -----