Connect with us

lpg price hike

വാണിജ്യ സിലിണ്ടറിന് 134 രൂപ കുറച്ചു

ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് വാണിജ്യ സിലിണ്ടറിന് 134 രൂപ കുറച്ചു. വില കുറഞ്ഞു. സിലിണ്ടറിനു 134 രൂപയാണ് കുറഞ്ഞത്. കൊച്ചിയിലെ പുതുക്കിയ വില 2223 രൂപ 50 പൈസയാണ്.
എന്നാല്‍ ഗാര്‍ഹിക പാചക വാതക വിലയില്‍ മാറ്റമില്ല.

വാണിജ്യ ആവശ്യത്തിനുള്ള 19 കിലോ സിലിണ്ടറുകളുടെ വില 102.50 രൂപ കഴിഞ്ഞ മാസം വര്‍ധിപ്പിച്ചിരുന്നു. ഇതോടെ സിലിണ്ടറുകളുടെ വില 2253 രൂപയില്‍ നിന്ന് 2355.50 രൂപയായി ഉയര്‍ന്നിരുന്നു. ഇതില്‍ നിന്നും 134 രൂപയാണ് ഇപ്പോള്‍ കുറച്ചിരിക്കുന്നത്.