കളമശേരി യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട 12 കാരി ലിബ്‌നയുടെ മൃതദേഹം അഞ്ചു ദിവസത്തിനു ശേഷം സംസ്‌കരിക്കാനായി കൊണ്ടുപോയി.
സ്‌ഫോടനത്തില്‍ പരിക്കേറ്റു ഗുരുതരാവസ്ഥയില്‍ തുടരുന്ന അമ്മയെയും സഹോദരനെയും മൃതദേഹം കാണിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് മൃതദേഹം അഞ്ചു ദിവസം കളമശ്ശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചത്. എന്നാല്‍ അവര്‍ക്ക് കാര്യമായ ആരോഗ്യ പുരോഗതി ഇല്ലാത്ത സാഹചര്യത്തില്‍ സംസ്‌കാരം നടത്താന്‍ അച്ഛന്‍ പ്രദീപന്‍ തീരുമാനിക്കുകയായിരുന്നു.
വീഡിയോ കാണാം







