Connect with us

Kerala

ഹോട്ടലില്‍ ലഹരി പരിശോധനക്കിടെ 11 യുവതികള്‍ പിടിയില്‍

വൈറ്റിലയിലെ ആര്‍ക്ടിക് ഹോട്ടലിലെ ലഹരി പരിശോധനയ്ക്കിടെയാണ് യുവതികള്‍ പിടിയിലായത്

Published

|

Last Updated

കൊച്ചി | ഹോട്ടലില്‍ ലഹരി വേട്ടെക്കെത്തിയ പോലീസ് അനാശാസ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയ 11 യുവതികളെ പിടികൂടി.

വൈറ്റിലയിലെ ആര്‍ക്ടിക് ഹോട്ടലിലെ ലഹരി പരിശോധനയ്ക്കിടെയാണ് യുവതികള്‍ പിടിയിലായത്. സ്പായുടെ മറവിലാണ് അനാശാസ്യ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഈ ഹോട്ടലില്‍ ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസും ഡാന്‍സാഫ് സംഘവും പരിശോധന നടത്തിയത്.

പരിശോധനയില്‍ ലഹരി കണ്ടെത്താനായില്ലെന്നാണ് വിവരം. അതിനിടെയാണ് സ്പായുടെ മറവില്‍ അനാശാസ്യം നടത്തിവരുന്ന പതിനൊന്നു യുവതികളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
കസ്റ്റഡിയില്‍ ഉള്ള 11 പേരും മലയാളികളാണെന്നു പോലീസ് പറഞ്ഞു. സൗത്ത് എ സി പിയുടെ നേതൃത്വലായിരുന്നു പരിശോധന. രണ്ടുമണിക്കൂറിലേറെ പരിശോധന നീണ്ടു.

Latest