Connect with us

tanur boat tragedy

നഷ്ടപ്പെട്ടത് കുട്ടികളടക്കം 11 പേരെ; നൊമ്പര കാഴ്ചയായി കുന്നുമ്മല്‍ കുടുംബം

വിടവാങ്ങിയവരിൽ ഏറെയും കുട്ടികളും സ്ത്രീകളുമാണ്.

Published

|

Last Updated

പരപ്പനങ്ങാടി | താനൂര്‍ ബോട്ട് ദുരന്തത്തില്‍ നൊമ്പരക്കാഴ്ചയായി പരപ്പനങ്ങാടിയിലെ കുന്നുമ്മൽ കുടുംബം. ഒരു വീട്ടിലെ ഒമ്പത് പേരെയടക്കം 11 പേരെയാണ് ഈ കുടുംബത്തിന് നഷ്ടപ്പെട്ടത്. വിടവാങ്ങിയവരിൽ ഏറെയും കുട്ടികളും സ്ത്രീകളുമാണ്.

സഹോദരങ്ങളായ മൂന്ന് പേരുടെ ഭാര്യമാരും നാല് കുട്ടികളും കുന്നുമ്മൽ വീട്ടിൽ നിന്ന് മാത്രം മരിച്ചു. കുന്നുമ്മലിലെ ചെറിയ കൂരയിൽ ഇനി അവശേഷിക്കുന്നത് കുടുംബനാഥനായ സൈതലവിയും സഹോദരങ്ങളും സൈതലവിയുടെ മാതാവും മാത്രമാണ്. പെരുന്നാൾ അവധിയിൽ എല്ലാവരും ഒത്തുചേർന്നതായിരുന്നു ആ കുഞ്ഞുവീട്ടിൽ.

കുടുംബനാഥൻ കുന്നുമ്മൽ സൈതലവിയും സഹോദരങ്ങളായ കുന്നുമ്മൽ ജാബിർ, കുന്നുമ്മൽ സിറാജ് എന്നിവരുടെ ഭാര്യമാരും കുട്ടികളും സഹോദരിയും അടങ്ങുന്നവരായിരുന്നു കുടുംബ വീട്ടിൽ ഒത്തു ചേർന്നത്. ഞായറാഴ്ച അവധി ദിവസമായതിനാൽ കുട്ടികളുടെ നിർബന്ധപ്രകാരമാണ് തൂവൽത്തീരം സഞ്ചരിക്കാൻ തീരുമാനിക്കുന്നത്.