Connect with us

National

ബിഹാറില്‍ 10 വയസുകാരി ബലാത്സംഗത്തിനിരയായി;കുട്ടിയുടെ രഹസ്യ ഭാഗത്ത് ചെളിയും മണലും വാരിയിട്ടു

കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു.

Published

|

Last Updated

പൂര്‍ണിയ| ബിഹാറിലെ പൂര്‍ണിയ ജില്ലയില്‍ 10 വയസുകാരി ബലാത്സംഗത്തിനിരയായി. ജില്ലയിലെ ദഗരുവ പൊലീസ് സ്റ്റേഷന് കീഴിലുള്ള ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം.

കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. രക്തസ്രാവമുണ്ടായതോടെ കുട്ടിയുടെ രഹസ്യ ഭാഗത്ത് ചെളിയും മണലും വാരിയിട്ടു. പ്രതിയെ പൊലീസ് പിടികൂടി പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

വീടിന് പുറത്ത് സുഹൃത്തുക്കളോടൊപ്പം കളിക്കുകയായിരുന്നു പെണ്‍കുട്ടി. കളി കഴിഞ്ഞ് പെണ്‍കുട്ടികള്‍ പോയതോടെ പ്രതി 10 വയസുകാരിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.

 

 

 

Latest