കൊറോണ പ്രതിസന്ധി പ്രവാസ ലോകത്തും

കേരളം മഹാപ്രളയത്തെ അഭിമുഖീകരിച്ചപ്പോഴും മറ്റു പ്രതിസന്ധി ഘട്ടങ്ങളിലും പ്രവാസികളുടെ സഹായഹസ്തം നീണ്ടു. കോടികളാണ് ദിനംപ്രതി പ്രവാസികള്‍ നാട്ടിലേക്കയക്കുന്നത്. ഇപ്പോഴത്തെ പ്രതിസന്ധി ഘട്ടത്തില്‍ അവര്‍ക്ക് കൈത്താങ്ങാകേണ്ട ബാധ്യത സര്‍ക്കാറുകള്‍ക്കുണ്ട്. വിശിഷ്യാ കേന്ദ്ര സര്‍ക്കാറിന്.

കൊവിഡ് 19: ഇന്ത്യ സാമൂഹിക വ്യാപനത്തിലേക്കോ?

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ അഡ്വാന്‍സ്ഡ് റിസര്‍ച്ച് ഇന്‍ വൈറോളജിയിലെ വിദഗ്ധർ രാജ്യത്ത് രോഗവ്യാപനം മൂന്നാം ഘട്ടത്തിലേക്ക് കടക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയിരുന്നു. ഏപ്രില്‍ പകുതിയോടെ വൈറസ് ബാധയേല്‍ക്കുന്നവരുടെ എണ്ണം പത്തിരട്ടി കൂടുമെന്നാണ് കൗണ്‍സിലിന്റെ വിലയിരുത്തല്‍.

കര്‍ണാടക നടപടി ഏകാധിപത്യം, പ്രാകൃതം

രോഗ നിയന്ത്രണത്തിന്റെ പേരില്‍ കേരള- കര്‍ണാടക അതിര്‍ത്തിയിലെ റോഡുകള്‍ കര്‍ണാടക സര്‍ക്കാര്‍ പൂര്‍ണമായും സ്തംഭിപ്പിച്ചത് അനുചിതവും അതിരുകടന്ന നടപടിയുമായിപ്പോയി. ദേശീയ പാത അതോറിറ്റിയുടെ കീഴിലുള്ള ഈ റോഡുകള്‍ സ്വമേധയാ അടക്കാന്‍ സംസ്ഥാന സര്‍ക്കാറിനു യാതൊരു അവകാശവുമില്ല.

കുടിയേറ്റ തൊഴിലാളികളെ ദുരിതത്തിലാക്കിയതാര്?

ഇതര സംസ്ഥാനക്കാരുടെ കൂട്ട പലായനം ആരോഗ്യപരമായി രാജ്യത്തിനു കടുത്ത ഭീഷണിയാണ്. വൈറസ് തടയാനുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് ഇത് തിരിച്ചടിയാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മദ്യം പകര്‍ന്ന്‌ മദ്യാസക്തരെ ചികിത്സിക്കരുത്

മദ്യവിതരണം നിലച്ചത് മൂലം നടന്നതായി പറയപ്പെടുന്ന നാലോ അഞ്ചോ ആത്മഹത്യകളെക്കുറിച്ചു വേവലാതി കൊള്ളുന്നവര്‍ മദ്യപാനം മൂലം സംഭവിക്കുന്ന നൂറുകണക്കിന് ആത്മഹത്യകള്‍ കണ്ടില്ലെന്നു നടിക്കുകയാണ്.

കൊവിഡിനെ നേരിടാന്‍ ലോക രാജ്യങ്ങള്‍ ഒരുമിക്കണം

പുതിയ ചികിത്സാ സംവിധാനങ്ങള്‍ക്കായുള്ള ഗവേഷണം കൂട്ടായി നടത്തണം. വാക്‌സിനും ഔഷധവും ഉടന്‍ കണ്ടെത്താന്‍ സാധിക്കണം. ക്ഷേമ രാഷ്ട്ര സങ്കല്‍പ്പമാണ് ഇപ്പോള്‍ പുലരേണ്ടത്. വിപണിയല്ല, മനുഷ്യനാണ് പ്രധാനമെന്ന് ഈ ഘട്ടത്തിലെങ്കിലും എല്ലാ ലോകരാജ്യങ്ങളും മനസ്സിലാക്കണം.

സമ്പദ്‌വ്യവസ്ഥക്കും കനത്ത ആഘാതം

കൊറോണ ബാധ രാജ്യത്തിന്റെ 120 ബില്യന്‍ ഡോളറോ (ഏകദേശം ഒമ്പത് ലക്ഷം കോടി രൂപ) ജി ഡി പിയുടെ നാല് ശതമാനമോ നഷ്ടത്തിലാക്കുമെന്നാണ് ബ്രിട്ടീഷ് ബ്രോക്കറിംഗ് സ്ഥാപനമായ ബര്‍ക്ലൈസിന്റെ വിലയിരുത്തല്‍.

ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ സാധാരണക്കാരനു മാത്രമോ?

സാധാരണക്കാരനു ഒരു നിയമവും പ്രമുഖരുടെ കാര്യത്തില്‍ മറ്റൊരു നിയമവുമെന്നത് രാജ്യത്ത് ഒരു പുതുമയല്ലെങ്കിലും കൊറോണ ഉയര്‍ത്തുന്ന ഭീഷണമായ ഒരു സാഹചര്യത്തില്‍ ഇത് ഒട്ടും പൊറുപ്പിക്കാവതല്ല. ഒരു സമൂഹത്തെയാകെയാണ് ഇത്തരക്കാര്‍ കൊടിയ വിപത്തിലേക്ക് തള്ളിവിടുന്നത്.

അതിഥി തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണം

കേരളത്തിന്റെ തൊഴില്‍ മേഖലയില്‍ വലിയൊരു സഹായമായിരുന്ന അതിഥി തൊഴിലാളികളെ നിലവിലെ പ്രതിസന്ധി ഘട്ടത്തില്‍ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാറിനും സമൂഹത്തിനുമുണ്ട്.

ലോക്ക് ഡൗണ്‍ പോരാ, ധനസഹായ പാക്കേജും വേണം

പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് കൈയടിച്ചു ധാര്‍മിക പിന്തുണയര്‍പ്പിക്കുന്നതിനപ്പുറം ജനക്ഷേമപരമായ നടപടികളാണ് കേന്ദ്രത്തില്‍ നിന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.

Latest news