കൊറോണ: ഉംറ തീര്‍ഥാടകര്‍ക്ക് സഊദി താത്ക്കാലിക വിലക്കേര്‍പ്പെടുത്തി

സഊദി വിദേശകാര്യ മന്ത്രാലയമാണ് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഇതേ തുടര്‍ന്ന് ഉംറ നിര്‍വഹിക്കാനായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് തിരിക്കാനിരുന്ന തീര്‍ഥാടകരെ സ്‌പൈസ് ജെറ്റ് വിമാനത്തില്‍ നിന്ന് തിരിച്ചിറക്കി.

വീണ്ടും നാണക്കേട്; 30 വായു മലിനീകരണ നഗരങ്ങളിൽ 21ഉം ഇന്ത്യയിൽ

ബേർൺ | വായു മലിനീകരണം ഏറ്റവും രൂക്ഷമായ ലോകത്തെ 30 നഗരങ്ങളില്‍ 21 എണ്ണവും ഇന്ത്യയിൽ. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഇന്ത്യന്‍ നഗരങ്ങള്‍ വായു മലിനീകരണത്തില്‍ മുന്നിലെത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ചൈനീസ്...

പാക്കിസ്ഥാനില്‍ രണ്ടു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍

ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് പ്രധാന മന്ത്രിയുടെ പ്രത്യേക ആരോഗ്യ അസിസ്റ്റന്റായ ഡോ: സഫര്‍ മിര്‍സ ട്വീറ്റ് ചെയ്തു.

ബഹ്റൈനില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 26 ആയി

അന്താരാഷ്ട്ര മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി വൈറസിനെ പ്രതിരോധിക്കാനുള്ള എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു

യാത്രക്കാര്‍ക്ക് കൊറോണയെന്ന് സംശയം; തുര്‍ക്കി എയര്‍ലൈന്‍സ് വിമാനത്തിന് അടിയന്തിര ലാന്‍ഡിംഗ്

വിമാനം ലാന്‍ഡിംഗ് ചെയ്തതോടെ വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് .

ഈജിപ്ത് മുന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്ക് അന്തരിച്ചു

30 വര്‍ഷത്തോളം ഈജിപ്തിന്റെ പ്രസിഡന്റ് പദവിയിലിരുന്ന അദ്ദേഹം 2011ലുണ്ടായ ജനകീയ വിപ്ലവത്തെ തുടര്‍ന്നാണ് പടിയിറങ്ങിയത്.

കൊറോണ: തുര്‍ക്കിയും പാകിസ്ഥാനും ഇറാനിലേക്കുള്ള കര-വ്യോമപാത അടച്ചു

എട്ട് പേര്‍ കൊല്ലപ്പെടുകയും പുതുതായി 43 പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തുകയും ചെയ്തതായി ഇറാന്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് തുര്‍ക്കിയും പാക്കിസ്ഥാനും നടപടി സ്വീകരിച്ചത്.

വിമാനം റണ്‍വേയില്‍ തകര്‍ന്ന സംഭവം: പെഗാസസ് എയര്‍ലൈന്‍സ് ഫ്‌ളൈറ്റ് ക്യാപ്റ്റന്‍ അറസ്റ്റില്‍

ക്യാപ്റ്റന്‍ മഹ്മൂദ് അര്‍സ്ലാന്‍ ആണ് അറസ്റ്റിലായത്. അപകടത്തില്‍ മൂന്നുപേര്‍ മരിക്കുകയും 179 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു

കൊറോണ: ഗള്‍ഫ് എയര്‍ ദുബൈയിലേക്കുള്ള വിമാനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തി

ബഹ്റൈനില്‍ നിന്ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകളാണ് 48 മണിക്കൂര്‍ സമയത്തേക്ക് നിര്‍ത്തിവക്കുന്നത്. കൊറോണ ബാധിച്ച പ്രദേശങ്ങളിലുള്ള സ്വദേശികളും ബഹ്റൈനിലേക്ക് മടങ്ങാന്‍ ടിക്കറ്റ് ബുക്ക് ചെയ്തവരും +973 17227555 എന്ന നമ്പറില്‍ ബന്ധപ്പെടണം.

ജി 20 ധനകാര്യ ഉച്ചകോടി: 2020-21 വര്‍ഷങ്ങളില്‍ ആഗോള സമ്പദ്‌വ്യവസ്ഥ മിതമായ വളര്‍ച്ച കൈവരിക്കും

2019 വര്‍ഷാവസാനത്തോടെ സാമ്പത്തിക സ്ഥിരതയുടെ സൂചനകള്‍ കണ്ടുതുടങ്ങിയതായി യോഗം വിലയിരുത്തി.