ബിഹാർ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി; വോട്ടെണ്ണൽ നവംബർ 10 ന്

കേരളത്തിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 29ന് പ്രത്യേകയോഗം വിളിച്ചു ചേർത്തു.

ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു

ഇതുവരെയുള്ള സംഗീത ജീവിതത്തില്‍ 40,000 നടുത്ത് ഗാനങ്ങള്‍ ആലപിച്ചു. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, മലയാളം തുടങ്ങി ഇന്ത്യയിലെ അഞ്ച് പ്രമുഖ ഭാഷകളിലും പാടി.

കത്തിപ്പടര്‍ന്ന് കര്‍ഷക പ്രക്ഷോഭം; അതിര്‍ത്തികളില്‍ വന്‍ പോലീസ് സന്നാഹം

പഞ്ചാബില്‍ ഇന്നലെ ആരംഭിച്ച ട്രെയിന്‍ തടയല്‍ സമരം തുടരുകയാണ്. പഞ്ചാബിലെ അമൃത്സര്‍-ഡല്‍ഹി ദേശീയപാതയും പ്രക്ഷോഭകര്‍ ഉപരോധിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് ഹരിയാനയില്‍ 15 ട്രെയിനുകള്‍ സര്‍വീസ് നിര്‍ത്തിവച്ചു.

രാജ്യത്ത് കൊവിഡ് കേസുകള്‍ 58 ലക്ഷം കവിഞ്ഞു; രോഗവ്യാപനം അതിവേഗതയില്‍

58,16,103 ആണ് ആകെ സ്ഥിരീകരിച്ച കേസുകള്‍. മരണം 92,317ഉം. 47,52,991 പേര്‍ രോഗമുക്തി നേടി. 9,69,972 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും

ഉച്ചക്ക് 12.30ന് വിളിച്ചു ചേര്‍ത്തിട്ടുള്ള വാര്‍ത്താ സമ്മേളനത്തില്‍ തീയതി പ്രഖ്യാപിക്കുമെന്നാണ് സൂചന.

ബാലഭാസ്‌കറിന്റെ മരണം; സി ബി ഐ ഇന്ന് നുണ പരിശോധന നടത്തും

ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍, മാനേജരായിരുന്ന പ്രകാശ് തമ്പി എന്നിവരെയാണ് ഇന്ന് നുണപരിശോധനക്കു വിധേയരാക്കുക.

കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ഇന്ന് ദേശീയ പ്രക്ഷോഭം; ബന്ദായി മാറുമെന്ന് കര്‍ഷക സംഘടനകള്‍

പഞ്ചാബ് ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും പ്രക്ഷോഭം ബന്ദായി മാറുമെന്ന് സംഘടനാ നേതാക്കള്‍ പറഞ്ഞു.

മന്ത്രിക്കസേര അപമാനകരമായി തോന്നി; വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോന്നെന്ന് കേന്ദ്ര മന്ത്രിസ്ഥാനം രാജിവെച്ച ഹര്‍സിമ്രത് കൗര്‍

ബില്ല് ഒരു സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് താന്‍ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ കരിനിയമം പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതായി അറിഞ്ഞതോടെ രാജിവെക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഹര്‍സിമ്രത് കൗര്‍ ബാദല്‍

ഉമര്‍ ഖാലിദിന് പിന്തുണയുമായി സ്‌കോളേഴ്സും കലാകാരന്‍മാരും

ഡല്‍ഹി പോലീസ് നടത്തുന്നത് മുന്‍കൂട്ടി തയ്യാറാക്കിയ മനുഷ്യവേട്ട; ഉമര്‍ പ്രവര്‍ത്തിച്ചത് ഭരണഘടന മൂല്ല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്

ജീവന് ഭീഷണിയുണ്ടെന്ന് ട്വീറ്റ് ചെയ്ത് മൂന്നാം ദിനം യുവ അഭിഭാഷകന്‍ വെടിയേറ്റ് മരിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ കാശ്മീരില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ പൊതുപ്രവര്‍ത്തകനാണ് ബാബര്‍ ഖദ്‌രി

Latest news