പാര്‍ട്ടി  വിഷയങ്ങളില്‍ ഇടപെടുന്നതിന് മന്ത്രി എ കെ ശശീന്ദ്രന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്: പി സി ചാക്കോ

മന്ത്രിയുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ സമയമായിട്ടില്ലെന്നും പി സി ചാക്കോ പറഞ്ഞു.

ഡല്‍ഹിയില്‍ ബാലികയെ പൂജാരിയും കൂട്ടാളികളും പീഡിപ്പിച്ച് കൊലപ്പെടുത്തി

വീടിനോട് ചേര്‍ന്നുള്ള ശ്മശാനത്തിലെ കൂളറില്‍ നിന്നു തണുത്ത വെള്ളം എടുക്കാന്‍ പുറത്തേക്കു പോയ പെണ്‍കുട്ടി പിന്നീട് വീട്ടില്‍ തിരിച്ചെത്തിയില്ല

സംസ്ഥാനത്ത് 23,676 പേര്‍ കൂടി കൊവിഡ് പോസിറ്റീവ്; 148 മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,99,456 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.87 ആണ്.

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യു എ ഇയിലേക്ക് പ്രവേശിക്കുന്നതിന് പുതിയ ഇളവുകള്‍

പുതിയ നിയമം ആഗസ്റ്റ് അഞ്ച് മുതല്‍ പ്രാബല്യത്തില്‍ വരും. ഇളവുകള്‍ ബാധകമാവുക ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, നൈജീരിയ, ഉഗാണ്ട എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക്.

വനിതാ ഗുസ്തിയില്‍ സോനം മാലിക്കിന് തോല്‍വി

62 കിലോഗ്രാം വിഭാഗത്തില്‍ മംഗോളിയന്‍ താരത്തിനോടാണ് തോറ്റത്.

ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചടി; പി എസ് സി റാങ്ക് ലിസ്റ്റ് നീട്ടില്ല

റാങ്ക് ലിസ്റ്റ് കാലാവധി ദീര്‍ഘിപ്പിച്ചു കൊണ്ടുള്ള കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധി ഹൈക്കോടതി റദ്ദാക്കി. ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ പുറത്തുനില്‍ക്കുന്നതായി കോടതി നിരീക്ഷിച്ചു.

പ്ലസ് വണ്‍: സംസ്ഥാനത്ത് 26,481 സീറ്റുകളുടെ കുറവുണ്ട്, പരിഹരിക്കും: മന്ത്രി ശിവന്‍കുട്ടി

സീറ്റല്ല, ബാച്ചുകളുടെ എണ്ണമാണ് വര്‍ധിപ്പിക്കേണ്ടതെന്നും പ്രശ്‌നം പരിഹരിക്കാന്‍ ആവശ്യമായ നടപടികളൊന്നും സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്നും ആരോപിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങിപ്പോയി.

ന്യൂനപക്ഷ വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പ്; 80:20 അനുപാതം റദ്ദാക്കിയ വിധിക്കെതിരെ സുപ്രീം കോടതിയില്‍ ഹരജി

മൈനോരിറ്റി ഇന്ത്യന്‍സ് പ്ലാനിംഗ് ആന്‍ഡ് വിജിലന്‍സ് കമ്മിഷന്‍ ട്രസ്റ്റാണ് ഹരജി നല്‍കിയത്. ഹൈക്കോടതി നടപടി ആയിരക്കണക്കിന് വിദ്യാര്‍ഥികളെ പ്രതിസന്ധിയിലാക്കിയതായി ഹരജിയില്‍ പറഞ്ഞു.

സി ബി എസ് ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു

cbseresults.nic.in, cbse.gov.in എന്ന വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യം

Latest news