Kerala
സിനിമാ തിയേറ്ററുകള്‍ ഉടന്‍ തുറക്കില്ല: മന്ത്രി

തിരുവനന്തപുരം | സംസ്ഥാനത്ത് ടി പി ആര്‍ നിരക്ക് ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യമായതിനാല്‍ സിനിമാ തിയേറ്ററുകള്‍ ഉടന്‍ തുറക്കാനാവില്ലെന്ന് മന്ത്രി. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിലെ വര്‍ധന ആശങ്കയോടെയാണ് കാണുന്നതെന്ന് സിനിമാ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
ടി പി ആര്‍ നിരക്ക് എട്ട് ശതമാനത്തില്‍ താഴെയെങ്കിലുമായാല്‍ മാത്രമേ തിയേറ്ററുകള്‍ തുറക്കുന്ന കാര്യം പരിഗണിക്കാനാകൂ. അടുത്ത നാല് മാസത്തേക്കു കൂടിയെങ്കിലും തിയേറ്റര്‍ അടച്ചിടേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
---- facebook comment plugin here -----