Kerala
ഒളിംപിക് മെഡല്‍ കേരളത്തിലെത്തിച്ച ശ്രീജേഷിന് ഊഷ്മള വരവേല്‍പ്പ്

കൊച്ചി | ടോക്യോ ഒളിംപിക്‌സ് ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമിലെ മലയാളികളുടെ അഭിമാനതാരം പി ആര്‍ ശ്രീജേഷ് ജന്മനാട്ടില്‍ മടങ്ങിയെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ശ്രീജേഷിന് ഊഷ്മള വരവേല്‍പപാണ് നല്‍കിയത്.
കായിക മന്ത്രി വി അബ്ദുറഹ്മാനും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ഒളിമ്പിക് അസോസിയേഷന്‍, ഹോക്കി അസോസിയേഷന്‍ ഭാരവാഹികളും നൂറുക്കണക്കിന് ആരാധകരും ശ്രീജേഷിനെ വരവേല്‍ക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. ശ്രീജേഷിന്റെ കുടുംബാംഗങ്ങളും നെടുമ്പാശ്ശേരിയിലെത്തി.
നെടുമ്പാശ്ശേരിയില്‍ നിന്ന് വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെ ശ്രീജേഷിനെ ജന്മനാടായ കിഴക്കമ്പലം എരുമേലിയിലേക്ക് ആനയിച്ചു. തുറന്ന ജീപ്പിലായിരുന്നു ശ്രീജേഷിന്റെ യാത്ര.
ജര്‍മനിയെ 5-4ന് തോല്‍പ്പിച്ചാണ് ഇന്ത്യ 41 വര്‍ഷങ്ങള്‍ക്ക് ശേഷം ഹോക്കിയില്‍ മെഡല്‍ നേടിയത്. ശ്രീജേഷിന്റെ സേവുകളാണ് ഇന്ത്യക്ക് വിജയമൊരുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്.