Connect with us

Kerala

പെരിയ കേസില്‍ കസ്റ്റഡിയിലെടുത്ത ബൈക്ക് കാണാതായി

Published

|

Last Updated

കാസര്‍കോട് |  പെരിയയില്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്‌ലാല്‍ എന്നിവര്‍ കൊല്ലപ്പെട്ട കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ബൈക്ക് കാണാതായി. കേസിലെ എട്ടാം പ്രതി വെളുത്തോളിയിലെ സുബീഷ് സഞ്ചരിച്ച ബൈക്കാണ് കാണാതായത്. ബൈക്ക് എവിടെയന്നത് സംബന്ധിച്ച് ക്രൈംബ്രാഞ്ചും ബേക്കല്‍ പോലീസും വിത്യസ്ത അഭിപ്രായമാണ് പറയുന്നത്. ബേക്കല്‍ പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ ബൈക്കുണ്ടെന്നാണ് ക്രൈംബ്രാഞ്ച് സി ബി ഐയെ അറിയിച്ചത്. എന്നാല്‍ ബൈക്ക് കോടതിയില്‍ ഹാജരാക്കിയിരുന്നുവെന്നാണ് ബേക്കല്‍ പോലീസ് പറയുന്നത്.

 

 

Latest