Saudi Arabia
സഊദിയില്‍ പുതുഹിജ്റ വര്‍ഷാരംഭം ചൊവ്വാഴ്ച

റിയാദ് -മക്ക | ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ സഊദിയില്‍ ദുല്‍ഹിജ്ജ 30 പൂര്‍ത്തിയാക്കി മുഹറം ഒന്ന് ആഗസ്ത് ഒന്‍പത് ചൊവ്വാഴ്ചയായിരിക്കുമെന്ന് സഊദി മതകാര്യ വകുപ്പ് അറിയിച്ചു.
റിയാദ് പ്രവിശ്യയിലെ ശഖ്റ, തമീര്‍, ഹൗതത്ത് സുദൈര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഞായറാഴ്ച വൈകുന്നേരം മുഹര്‍റം മാസപ്പിറവി ദര്‍ശിക്കുന്നതിനായി വിപുലമായ സൗകര്യങ്ങളായിരുന്നു ഒരുക്കിയിരുന്നത് .എന്നാല്‍ സൂര്യാസ്തമയ സമയത്ത് സൂര്യനെയും ചന്ദ്രനെയും മൂടിയ മേഘങ്ങള്‍ കാരണം മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ മുഹറം മാസം ദൃശ്യമായില്ലെന്ന് വാനനിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു
സൗദി അറേബ്യക്ക് പുറമെ ഒമാന്‍ , കുവൈത്ത്, എമിറേറ്റ്‌സ്, ഖത്വര്‍ , ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളിലും ദുല്‍ ഹിജ്ജ ഒന്ന് ചൊവ്വാഴ്ച്ചയാണ് . ആഗസ്ത് 19 വ്യാഴാഴ്ച്ചയാണ് മുഹറം പത്ത്
---- facebook comment plugin here -----