Connect with us

Kerala

കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ്: ഒന്നാം പ്രതി സുനില്‍ കുമാര്‍ പിടിയില്‍

Published

|

Last Updated

തൃശൂര്‍ |  കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ് കേസില്‍ ഒന്നാംപ്രതി ടി ആര്‍ സുനില്‍ കുമാര്‍ അറസ്റ്റിലായി. തൃശൂരില്‍ നിന്ന് തിങ്കളാഴ്ച വൈകുന്നേരമാണ് ഇയാള്‍ ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്. കരുവന്നൂര്‍ ബേങ്കിന്‍രെ മുന്‍ സെക്രട്ടറിയാണ് സുനില്‍ കുമാര്‍. പ്രതിയെ ചൊവ്വാഴ്ച ഇരിങ്ങാലക്കുട കോടതിയില്‍ ഹാജരാക്കും.

സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവും പ്രാദേശിക നേതാവുമായിരുന്നു സുനില്‍ കുമാര്‍. സാമ്പത്തിക തട്ടിപ്പ് പുറത്തായതോടെ സുനില്‍ കുമാര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. പ്രതികളെ പിടികൂടാത്തതിനെതിരെ വ്യാപകമായ ആക്ഷേപം ഉയര്‍ന്നിരുന്നു.

സുനില്‍കുമാരിന് പുറമെ മുന്‍ ബ്രാഞ്ച് മാനേജര്‍ എം കെ ബിജു കരീം (45), മുന്‍ സീനിയര്‍ അക്കൗണ്ടന്റ് ജില്‍സ് (43), ബേങ്ക് അംഗം കിരണ്‍ (31), ബേങ്കിന്റെ മുന്‍ റബ്കോ കമ്മീഷന്‍ ഏജന്റ് ബിജോയ് (47), ബേങ്ക് സൂപ്പര്‍മാര്‍ക്കറ്റ് മുന്‍ അക്കൗണ്ടന്റ് റെജി അനില്‍ (43) എന്നിവരാണ് കേസിലെ മറ്റ് ആറ് പ്രതികള്‍. കേസില്‍ പ്രതികള്‍ക്കെതിരെ ക്രൈം ബ്രാഞ്ച് ലുക്കൗട്ട് നോട്ടിസ് ഇറക്കിയിരുന്നു.

---- facebook comment plugin here -----

Latest